കാസറഗോഡ്: തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടിവീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ദണ്ഡഗോളി മഞ്ഞളപ്പടുപ്പ് സ്വദേശി ജയേന്ദ്രൻ (54) ആണ് മരിച്ചത്.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ജോലിക്ക് പോയിരുന്ന ബന്ധുക്കൾ വൈകുന്നേരത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ ജയേന്ദ്രനെ വീണ് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



