27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; രണ്ട് പേർക്ക് പരിക്ക്

എറണാകുളം: കോലഞ്ചേരി ശാസ്താംമുകളിൽ വാഹനം കാനയിലേക്ക് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ, ദേശീയപാതയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാനയിലാണ് അപകടം നടന്നത്. മാമല തുരുത്തിയിൽ ബീന (60) യാണ് മരിച്ചത്.

പരിക്ക് പറ്റിയ ഭർത്താവ് സാജു, സാജുവിന്റെ ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണനാന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. നടൻ മാത്യുവിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles