കോഴിക്കോട് : വിമാന ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ആശ്വാസം നൽകുന്ന പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു. ടിക്കറ്റ് ബുക്ക് ചെയ്‌ത് 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമായി റദ്ദാക്കാം. ഈ സമയപരിധിക്കുള്ളിൽ റദ്ദാക്കുകയാണെങ്കിൽ യാത്രാ കമ്പനികൾക്ക് റദ്ദാക്കൽ ഫീസ് ഈടാക്കാൻ അനുവാദമില്ല.
യാത്ര പുറപ്പെടുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗജന്യ റദ്ദാക്കൽ സൗകര്യം ലഭിക്കുക. വിമാന യാത്രകളെക്കുറിച്ചോ യാത്രയുടെ പ്ലാനുകളെക്കുറിച്ചോ അന്തിമ തീരുമാനം എടുക്കാൻ സമയം ആവശ്യമുള്ള യാത്രക്കാർക്ക് ഈ നിയമം ഏറെ സഹായകമാകും.



