കൊച്ചി: വിദേശത്തേക്ക് ആളുകളെ കടത്തി അവയവക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണി അറസ്റ്റിൽ. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് പോലീസ് പിടിയിലായത്. വിദേശത്ത് നിന്നും മടങ്ങി വരുമ്പോൾ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്.
ഇരകളെ വാഗ്ദാനങ്ങൾ നൽകി വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്തെന്നു പോലീസ് പറഞ്ഞു. ഇന്ത്യയിൽ നിന്നും ആളുകളെ കുവൈറ്റിലേക്കും അവിടെ നിന്ന് ഇറാനിലേക്കും എത്തിച്ചാണ് അവയവ കച്ചവടം നടത്തുന്നത്.
ഇറാനിലെ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



