17.2 C
Saudi Arabia
Tuesday, February 10, 2026
spot_img

അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിൻ്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തും

അൽ ഹസ്സ: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട അൽ ഹസ്സ മുബാറസ് അൽ ഉബൈദ് ഹോസ്പിറ്റലിൽ നിര്യാതനായ റോയി വർഗീസിൻ്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായി. എംബസി ഉദ്യോഗസ്ഥരുടെയും പോലീസ് അധികൃതരുടെയും നിർലോഭമായ സഹകരണത്തോടെ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കിയത്.

അൽ ഹസ്സ ഒ ഐ സി സി മെമ്പറും, അൽ ഹസ്സ മാർത്തോമ കോൺഗ്രിഗേഷൻ അൽ അഹ്സ ട്രസ്റ്റിയുമായ റോയി വർഗ്ഗീസ് മൂന്നര പതിറ്റാണ്ട് കാലം പ്രവാസിയും, ജീവകാരുണ്യ സാമൂഹിക സേവന രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നറോയി വർഗീസ് പവർവെൽ ഇൻ്റർനാഷണൽ കമ്പനി ജീവനക്കായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 01:25 നുള്ള ദമ്മാം – ഡെൽഹി എയർ ഇന്ത്യ വിമാനത്തിൽ ഡെൽഹിയിലെത്തുന്ന മൃതദേഹം, അവിടെനിന്നും ഉച്ചയ്ക്ക് ശേഷം 03:20ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന റോയി വർഗ്ഗീസിൻ്റ മൃതദേഹം അവിമ്മദാബാദ് മാർത്തോമ്മ ജറുസലേം ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഉബൈദ് ഹോസ്പിറ്റലിൽ നഴ്സ് കൂടിയായ ഭാര്യ ആനി റോയി മൃതദേഹത്തെ അനുഗമിക്കും.

ധ്രുതഗതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രമുഖ സാമൂഹ്യ പ്രവർത്തകനും,ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പളളി നേതൃത്വം നൽകി. റോയി വർഗ്ഗീസിൻ്റെ അകാല വിയോഗത്തിൽ ഒ ഐ സി സി അൽ അഹ്സ അഗാധമായ ദുഃഖവും അനുശേചനവും രേഖപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles