ഐസിഎഫ് ചേർത്തുപിടിച്ചു; സാദിഖ് തെന്നല നാടണഞ്ഞു.

ജിദ്ദ: നിമ്‌റയിൽ ജോലിക്കിടെയുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് സാദിഖ് തെന്നല നാടണഞ്ഞു. ഇന്നലെ പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിതാവും ബന്ധുക്കളും ചേർന്ന് സാദിഖിനെ സ്വീകരിച്ചു. സഹോദരൻ അബ്ദുസലാം , ഐസിഎഫ് സൗദി നാഷണൽ ഫിനാസ് സെക്രട്ടറി ബഷീർ എറണാകുളം എന്നിവർ യാത്രയിൽ സാദിഖിനെ അനുഗമിച്ചിരുന്നു.

മഹായീൽ നിമ്‌റയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് സാദിഖ് തെന്നലക്ക് പക്ഷാഘാതം സംഭവിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അൽ ബഹ കിംഗ് ഫഹദ് ആശുപത്രിയിലുമായിരുന്നു ചികിൽസിച്ചിരുന്നത്. ശേഷം വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹജിമാരുടെ തിരക്ക് കാരണം വീണ്ടും അൽ ബാഹ ആശുപത്രിയിലേക്ക് തന്നെ മാറ്റി. വളരെ അവശനായിരുന്ന സ്വാദിഖിന് അൻപത് ദിവസത്തെ ചികിത്സക്ക് ശേഷം ചെറിയ നിലയിൽ രോഗം ഭേദപ്പെട്ടതിനെ തുടർന്ന് തുടർചികിത്സക്കായി നാട്ടിലെത്തിക്കുന്നതിന്ന് ഐ സി എഫിൻ്റെ സഹകരണത്തോടെ കുടുംബം തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സൗദി എയർലൈൻസിൽ കൊച്ചിയിയിലേക്ക് യാത്രയാക്കി.

അപകടം നടന്നത് മുതൽ ഐസിഎഫ് പ്രവർത്തകരുടെ നിരന്തര ഇടപെടലുകളും സമ്പർക്കവും സഹായവുമാണ് സാദിഖിന്റെ ആരോഗ്യം മെച്ചെടുത്തിയത്. ഭീമമായ ആശുപത്രി ചെലവുകളും യാത്ര ടിക്കറ്റുമെല്ലാം ഐസിഎഫ് ഏറ്റെടുത്തു. ആശുപത്രിയിൽ മുഴു സമയവും ഐസിഎഫ് പ്രവർത്തകർ മാറിമാറി കൂട്ടിരുന്നത് ആശുപത്രിയിലെ ഒറ്റപ്പെടലിൽ നിന്നും സാദിഖിൻറെ തിരിച്ചു വരവിന് പ്രധാന കാരണമെന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെ ഡോക്ടർ അഭിപ്രായപ്പെട്ടു.

ഐസിഎഫ് നാഷണൽ, വെസ്റ്റ് ചാപ്റ്റർ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഷാഫി ബാഖവി മീനടത്തൂർ, ഹസൻ സഖാഫി, അബൂ മിസ്ബാഹ് അയിക്കരപ്പടി, അബ്ദുൽ കരീം മുസ്‌ലിയാർ, അബ്‌ദുറഹ്‌മാൻ ഇർഫാനി, റഫീഖ് മേൽമുറി, സിദ്ധീഖ് മുസ്‌ലിയാർ, മുസ്തഫ ഇർഫാനി തുടങ്ങിയവരുടെ നിരന്തര ഇടപെടലുകലും സഹായങ്ങളുമാണ് സാദിഖിന് സഹായകരമായത്. നാട്ടിൽ എസ് വൈ എന്സ് സാന്ത്വനം ടീമിൻ്റെ സഹകരണത്തോടെ തുടർ ചികിത്സക്കുള്ള സഹായങ്ങളിലും ഐസിഎഫിന്റെ സഹായം നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles