നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവർത്തനം; ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ ക്രൈം ബ്രാഞ്ച് വധശ്രമക്കുറ്റം ചുമത്തി. കേസിൽ ഉൾപ്പെട്ട അഞ്ച് പേരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) പ്രതി ചേർത്തിരിക്കുന്നത്; ഇതിൽ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചത്.

നേരത്തെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചപ്പോൾ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താതിരുന്ന അന്വേഷണ സംഘത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസ് അട്ടിമറിക്കാൻ അന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കേസ് ഡയറിയിൽ കൃത്രിമം കാട്ടിയെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയത് കേസിൽ നിർണ്ണായകമായിരിക്കുകയാണ്. നടപടികൾ കർശനമാക്കിയതോടെ കേസ് കൂടുതൽ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്..

 

Related Articles

- Advertisement -spot_img

Latest Articles