ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് പിന്നാലെ ഫോക്‌ലാൻഡ് ദ്വീപ് പതാകയുമായി അർജന്റീന താരങ്ങൾ; ലോകകപ്പിൽ പുതിയ രാഷ്ട്രീയ വിവാദം

ഡാളസ് (ടെക്സസ്): ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഉജ്ജ്വല വിജയത്തിന് പിന്നാലെ, രാഷ്ട്രീയ പ്രാധാന്യമുള്ള ഫോക്‌ലാൻഡ് ദ്വീപ് പതാക മൈതാനത്ത് പ്രദർശിപ്പിച്ച് അർജന്റീന താരങ്ങൾ. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഫൈനലുറപ്പിച്ച ശേഷമുള്ള ആഹ്ലാദപ്രകടനത്തിനിടെയാണ് അർജന്റീനയുടെ പ്രധാന കളിക്കാർ ഫോക്‌ലാൻഡ് ദ്വീപ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഭൂപടമടങ്ങിയ ബാനറും പതാകയും ഉയർത്തിയത്. ഫുട്ബോൾ മൈതാനങ്ങളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) കർശന വിലക്കേർപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിൽ, താരങ്ങളുടെ ഈ നീക്കം വലിയ നയതന്ത്ര-കായിക വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

അർജന്റീനയിൽ ‘മാൽവിനാസ്’ എന്നറിയപ്പെടുന്ന ഫോക്‌ലാൻഡ് ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി 1982-ൽ ബ്രിട്ടനും അർജന്റീനയും തമ്മിൽ കടുത്ത യുദ്ധം നടന്നിരുന്നു. അന്ന് ബ്രിട്ടൻ വിജയം നേടുകയും ദ്വീപിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്തെങ്കിലും, ദ്വീപ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടിൽ അർജന്റീന ഇന്നും ഉറച്ചുനിൽക്കുന്നു. അതുകൊണ്ടുതന്നെ ഫുട്ബോൾ ചരിത്രത്തിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള മത്സരങ്ങൾക്ക് എപ്പോഴും കടുത്ത രാഷ്ട്രീയ വൈരത്തിന്റെ പശ്ചാത്തലമുണ്ട്. മുൻപ് 2014-ൽ ഒരു സൗഹൃദ മത്സരത്തിന് മുന്നോടിയായും അർജന്റീന ടീം സമാനമായ ബാനർ ഉയർത്തുകയും അന്ന് ഫിഫ അവർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. നിലവിലെ ലോകകപ്പിൽ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് സംഭവിച്ച ഈ നയതന്ത്ര ലംഘനത്തിനെതിരെ ഫിഫ അച്ചടക്ക നടപടിയോ അന്വേഷണമോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈജിപ്തുമായി നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിലും സമാനമായ രീതിയിൽ പ്രകോപനങ്ങകൾ സൃഷ്ടിക്കാൻ അർജന്റീനൻ താരങ്ങൾ ശ്രമിച്ചിരുന്നു. ഈജിപ്‌ത്‌ കോച്ചിന് നേരെ ഇസ്രായേൽ പതാക വീശുകയായിരുന്നു അർജന്റീനൻ താരങ്ങൾ

 

Related Articles

- Advertisement -spot_img

Latest Articles