ബ്രസ്സൽസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ‘ഇ1’ (E1) കുടിയേറ്റ വ്യാപന പദ്ധതി ഇസ്രായേൽ അടിയന്തരമായി നിർത്തിവെക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മേധാവി കാജ കല്ലാസ് ആവശ്യപ്പെട്ടു.
അധിനിവിഷ്ട പ്രദേശങ്ങളിൽ 1,200-ലധികം പുതിയ പാർപ്പിട യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ഇസ്രായേൽ സർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിനെതിരെയാണ് യൂറോപ്യൻ യൂണിയൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.



