യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റൽ ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത നീക്കം; യൂത്ത് കോൺഗ്രസിന്റേത് തീക്കളി: പിണറായി വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മെൻസ് ഹോസ്റ്റലിന് നേരെ നടന്നത് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആസൂത്രിതമായ ഏകപക്ഷീയ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു രാഷ്ട്രീയ സംഘടനയും ചെയ്യാൻ പാടില്ലാത്ത തരത്തിലുള്ള അതിക്രമമാണ് ഹോസ്റ്റലിൽ അരങ്ങേറിയതെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉയരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

യൂണിയൻ ചെയർമാൻ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിപോലും തടയാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചതായും പിണറായി വിജയൻ ആരോപിച്ചു. ജില്ലാ ആശുപത്രിയിൽ അടക്കം ചികിത്സ തേടിയെത്തിയ വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുവെച്ചത് ക്രൂരമായ നടപടിയാണ്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണമെന്നും യൂത്ത് കോൺഗ്രസിന്റെ ഇത്തരം നടപടികൾ അപകടകരമായ തീക്കളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി വി.കെ. സനോജ് എം.എൽ.എ പ്രതികരിച്ചു. പോലീസ് യൂത്ത് കോൺഗ്രസ് ഗുണ്ടാസംഘത്തിന് ഒത്താശ ചെയ്യുകയാണെന്നും ഹോസ്റ്റലിലേക്ക് പന്തമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ യാതൊരു പ്രകോപനവും ഉണ്ടാക്കിയിരുന്നില്ലെന്നും വി.കെ. സനോജ് എം.എൽ.എ വ്യക്തമാക്കി

Related Articles

- Advertisement -spot_img

Latest Articles