ദമ്മാം: മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന തളിക്കുളം സ്വദേശി ആർ.യു. സക്കീർ ഹുസൈന് ഓ.ഐ.സി.സി (OICC) തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ടോളം നീണ്ട പ്രവാസം അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളങ്ങളാക്കി മാറ്റിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവാസി കൂട്ടായ്മയായ ഓ.ഐ.സി.സിയുടെ വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സംഘടനയുടെ വളർച്ചയ്ക്കും കരുത്തിനും ഐക്യത്തിനുമായി നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ 34 വർഷത്തെ പ്രവാസജീവിതം ഒരേ കമ്പനിയിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ജില്ലാ പ്രസിഡന്റ് ഹമീദ് കണിച്ചാട്ടിൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. റീജ്യണൽ പ്രസിഡന്റ് ഇ.കെ. സലീം, സി. അബ്ദുൽ ഹമീദ്, ശിഹാബ് കായംകുളം, ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ കരീം, ഡോ. സിന്ധു ബിനു, പ്രമോദ് പൂപ്പാല, ഷാജി മോഹൻ, തോമസ് തൈപ്പറമ്പിൽ, അഡ്വ. ഇസ്മായിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറാജ് പുറക്കാട്, സക്കീർ പറമ്പിൽ, സി.ടി. ശശി, യഹിയ കോയ, വിൽസൺ തടത്തിൽ, ആസിഫ് താനൂർ, അൻവർ വണ്ടൂർ, രാധിക ശ്യാം പ്രകാശ്, നിഷാദ് കുഞ്ഞു, രാജേഷ്, സുരേഷ് മണ്ണാറ, ബിനു പുരുഷോത്തമൻ, ഗഫൂർ വണ്ടൂർ, എബി അടൂർ, സിദ്ദിഖ് കെ.പി, സലിം കോഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
യാത്രയയപ്പിന് ആർ.യു. സക്കീർ ഹുസൈൻ നന്ദി രേഖപ്പെടുത്തി മറുപടി പ്രസംഗം നടത്തി. അഷ്റഫ് ഗുരുവായൂർ, ടൈസൺ ഇല്ലിക്കൽ, ജോബി, മുഹമ്മദ് ബഷീർ, നിഗിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുരളീധരൻ സ്വാഗതവും സഗീർ കരൂപ്പടന്ന നന്ദിയും പറഞ്ഞു.



