ഒ.ഐ.സി.സി ഖമീസ് ടൗൺ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; താരിഷ് ആലംകോട് പ്രസിഡന്റ്, സന്തോഷ് ജോസഫ് ജനറൽ സെക്രട്ടറി

ഖമീസ് മുഷൈത്ത്: ഒ.ഐ.സി.സിയുടെ ഖമീസ് ടൗൺ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദക്ഷിണ മേഖല ജനറൽ സെക്രട്ടറി മനാഫ് പരപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പുനഃസംഘടന യോഗം മേഖലാ പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രകാശൻ നാദാപുരം യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി താരിഷ് ആലംകോടിനെ പ്രസിഡന്റായും സന്തോഷ് ജോസഫിനെ ജനറൽ സെക്രട്ടറിയായും ബാബു ഷമീമിനെ ട്രഷററായും തിരഞ്ഞെടുത്തു. മനോജ്, ജസീറ, രാധാകൃഷ്ണൻ കോഴിക്കോട് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. ഹാഷിഖ്, രതീഷ്, ജസീറ എന്നിവരെ സെക്രട്ടറിമാരായും യോഗം തിരഞ്ഞെടുത്തു.

സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും ദിശാബോധം നൽകുന്നതിനായി ചേർന്ന പുനഃസംഘടന യോഗത്തിൽ ഫാരിസ് കോട്ടക്കൽ സ്വാഗതവും റോയ് മൂത്തേടം നന്ദിയും പറഞ്ഞു. നിരവധി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles