കോഴിക്കോട് ലഹരിക്ക് അടിമയായ മകനെ പിതാവ് അടിച്ചു കൊന്നു; മീഞ്ചന്തയിൽ നാടിനെ നടുക്കിയ ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ പിതാവിന്റെ മർദ്ദനമേറ്റ് മകൻ കൊല്ലപ്പെട്ടു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ കോയയാണ് മകനെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുകൾ പതിവായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്നും ഇതുസംബന്ധിച്ച് രാവിലെ ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായി. തർക്കത്തിനിടയിൽ പ്രകോപിതനായ ഉമ്മർ കോയ, വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് മിസാദിന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന മിസാദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയിൽ പരിക്കേറ്റ ഉമ്മർ കോയയും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ മീഞ്ചന്ത പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles