ടെഹ്‌റാൻ: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് അഞ്ച് എണ്ണക്കപ്പലുകൾക്ക് നേരെ മൈൻ (കടൽബോംബ്) ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. നിർണ്ണായകമായ ഈ ജലപാതയുടെ തെക്കൻ ഭാഗത്തുവെച്ച് രണ്ട് കപ്പലുകൾക്കും, മധ്യഭാഗത്തും കിഴക്കൻ മേഖലയിലുമായി മറ്റ് മൂന്ന് കപ്പലുകൾക്കുമാണ് മൈനുകൾ തട്ടി അപകടമുണ്ടായത്.
മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആഗോള എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട കപ്പലുകൾ ഏതൊക്കെ രാജ്യങ്ങളുടേതാണെന്നോ, അവയ്ക്ക് എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ഇറാനിയൻ മാധ്യമം പുറത്തുവിട്ടിട്ടില്ല.



