15.6 C
Saudi Arabia
Thursday, March 26, 2026
spot_img

പാലക്കാട് സ്വദേശി റിയാദിൽ മരണപെട്ടു.

റിയാദ്: പാലക്കാട് സദേശി റിയാദിൽ മരണപ്പെട്ടു. മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മാളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ് (45) ആണ് മരണപ്പെട്ടത്. റിയാദ് എക്‌സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴു വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: ആമിന, ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അൻസിയ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. സഹോദരൻ ഹുസൈൻ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles