31 C
Saudi Arabia
Saturday, April 18, 2026
spot_img

ഹണിമൂൺ ലൊക്കേഷനെ ചൊല്ലി തർക്കം; നവവരൻറെ മുഖത്ത് ആസിഡൊഴിച്ചു

താന: ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കം നവവരൻറെ മുഖത്ത് ആസിഡൊഴിച്ചു ഭാര്യാപിതാവ്. മഹാരാഷ്ട്രയിലാണ് സംഭവം. ഇബാദ് ആതിഖ് ഫാൽക്കെ എന്ന 29 കാരനാണ് ആക്രമണത്തിനിരയാത്. ആസിഡൊഴിച്ച ഇദ്ദേഹത്തിന്റെ ഭാര്യ പിതാവ് ഗുലാം മുർതാസെ ഖോട്ടാൽ (65) ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

അടുത്തിടെ വിവാഹം കഴിഞ്ഞ ഇബാദ് ആതിഖ് മധുവിധു ആഘോഷിക്കാൻ കാശ്മീരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ദമ്പതികൾ വിദശത്ത് ആത്മീയമായ ഏതെങ്കിലും സ്ഥലത്ത് പോയാൽ മതിയെന്ന് ഭാര്യ പിതാവ് ശഠിച്ചു. ഇതേ തുടർന്ന് ഇവർ പരസ്‌കാരം തർക്കത്തിലേർപ്പെട്ടുവെന്ന് പറയപ്പെടുന്നു.

രാത്രി വീട്ടിലേക്ക് തിരിച്ചെത്തിയ ഇബാദ് തന്റെ കാർ റോഡിന് സമീപം നിർത്തി. ഇതിനിടെ കാറിൽ അദ്ദേഹത്തെ കാത്തുനിനിന്ന ഗുലാം ഇബാദിന്റെ അടുത്തേക്ക് പാഞ്ഞടുത്ത്‌ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിക്കുകയായിരുന്നു.

ഭാരതീയ ന്യായ സൻഹിത സെക്ഷൻ 124-, 351-3 തുടങ്ങിയ വകുപ്പുകൾ പ്രകാരം ഗുലാമിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles