21.8 C
Saudi Arabia
Saturday, March 28, 2026
spot_img

ഹൃദയാഘാതം മൂലം റിയാദിൽ മരണപെട്ടു.

റിയാദ്: മലപ്പുറം മേലാറ്റൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരണപെട്ടു. മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പാറക്കൽ സുലൈമാൻ (45) ആണ് മരണപ്പെട്ടത്. റിയാദ് എക്സിറ്റ് 12 റൗദയിൽ സ്‌പോൺസറുടെ കീഴിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കും. കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: തിത്തു, ഭാര്യ: സാജിത, മക്കൾ: നിഹാൽ, നിതാൻ

 

 

Related Articles

- Advertisement -spot_img

Latest Articles