പക്ഷാഘാതം; തിരുവനന്തപുരം സ്വദേശി അബഹയിൽ നിര്യാതനായി

അബഹ: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ അസീർ സെന്റർ ആശുപത്രിയിൽ നിര്യാതനായി. തിരുവനന്തപുരം പുളിമാത്ത് കൊഴുവഴന്നൂർ തപ്പിയാത്ത് സ്വദേശിയായ ഹസിലുദ്ധീൻ (50) ആണ് മരിച്ചത്. ബുധനാഴ്ച ജോലിസ്ഥലമായ ബീഷയിൽ വെച്ചാണ് ഇദ്ദേഹത്തിന് പക്ഷാഘാതം വന്നത്.

തുടർന്ന് ബീഷ ജനറൽ ആശുപത്രിയിലും പിന്നീട് അസീർ സെന്റർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 33 വർഷമായി സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് കീഴിൽ ജോലി ചെയ്തുവരികയായിരുന്നു ഹസിലുദ്ധീൻ.

കൊല്ലം കടയ്ക്കൽ പഞ്ചായത്ത് അംഗവും സി.പി.എം. നേതാവുമായ കടയിൽ സലീമിന്റെ മകളുടെ ഭർത്താവാണ്. ഭാര്യ: സുമിന, മക്കൾ: ഫയിഹ ഫാത്തിമ, ഫർസാൻ മുഹമ്മദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിന് ബന്ധു ഷംനാദിനൊപ്പം മുജീബ് എള്ളുവിളയും സഹായത്തിനുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles