ജിദ്ദയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

ജിദ്ദ: ജിദ്ദ കാർ ഹറാജിൽ താമസിക്കുന്ന കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബൂബക്കർ (56) ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. അസുഖ ബാധിതനായി ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മുപ്പത് വർഷമായി പ്രവാസിയായ അദ്ദേഹം ജിദ്ദയിലെ പ്രവാസ ലോകത്ത് സജീവമായിരുന്നു.

ബുഷ്‌റയാണ് ഭാര്യ. മുഹമ്മദ് സാലിഹ്, അബ്‌ദുൽ സമദ് (ജിദ്ദ), മുഹമ്മദ് സാദിഖ് എന്നിവരാണ് മക്കൾ. അബ്‌ദുറഹ്‌മാൻ, സീനത്ത്, സുഹ്റാബി എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് ജിദ്ദയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles