സുൽത്താൻ ബത്തേരി: പ്രവാസികളുടെയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ‘റീച്ച് പ്രവാസി വെൽഫെയർ സൊസൈറ്റി’ സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. നിലവിൽ പത്തിലധികം വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളും സാമൂഹിക പ്രവർത്തകരും ഈ കൂട്ടായ്മയുടെ ഭാഗമാണ്. സംഘടനയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അബ്ദുറഹ്മാൻ ടി.എ. (യു.എ.ഇ.) പ്രസിഡന്റായും, ഷഫീഖ് പി.ടി. (സൗദി അറേബ്യ) ജനറൽ സെക്രട്ടറിയായും, ഷാജഹാൻ (സൗദി അറേബ്യ) ട്രഷററായും സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അബു മണിച്ചിറ (ഖത്തർ), മുഹമ്മദ് ഷരീഫ് (ഇന്ത്യ), അബ്ദുൽ കരീം (യു.എ.ഇ.) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അൻവർ എം.യു. (യു.എ.ഇ.), റസാഖ് എം.എ. (ഖത്തർ), മുഹമ്മദ് ബഷീർ (യു.എ.ഇ.) എന്നിവരെ സെക്രട്ടറിമാരായും ചുമതലപ്പെടുത്തി.
ഇതിനുപുറമേ എൻ. സൈദലവി (സൗദി അറേബ്യ), മുഹമ്മദ് അസ്റത്ത് പി.ടി. (കാനഡ), അഹമ്മദ് കബീർ എം.കെ. (ഖത്തർ), മുസ്തഖ് കെ.ടി. (ഇന്ത്യ), ഹസീബ് കെ. (ബഹ്റൈൻ), ഷാഹുൽ ഹമീദ് (സൗദി അറേബ്യ), മുഹമ്മദ് ഷമീർ (യു.എ.ഇ.), ഉമ്മർ എൻ.പി. (സൗദി അറേബ്യ), സലീം കെ. (ഇന്ത്യ), അബു താഹിർ എം.എം. (ഇന്ത്യ), എം.പി. ഹാരിസ് (ഖത്തർ), ഷിഹാബ് കെ.കെ. (ഇന്ത്യ), അബ്ദുൽ സലാം ബാജി (ഇന്ത്യ), ഷമീർ എം. (ബഹ്റൈൻ), അഷ്റഫ് കെ.വി. (സൗദി അറേബ്യ), ഗഫൂർ ഫാൽക്കൺ (ഇന്ത്യ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും പ്രഖ്യാപിച്ചു.
പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയവർക്കും ആവശ്യമായ ക്ഷേമസഹായങ്ങൾ ലഭ്യമാക്കുക, രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകുക, അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക, പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും സഹായമേകുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസികളെയും മടങ്ങിയെത്തിയവരെയും ഒരുമിപ്പിച്ച് മാനവികതയ്ക്കും പരസ്പര സഹായത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.



