ദമ്മാം വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം: ഒരു പ്രവാസി കൊല്ലപ്പെട്ടു; എട്ടുപേർക്ക് പരിക്ക്

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തെ തുടർന്നുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് അധികൃതർ തിട്ടപ്പെടുത്തിവരികയാണ്.

അതേസമയം, കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കി എത്തിയ നാല് ഡ്രോണുകൾ പ്രതിരോധിച്ച് തകർത്തതായി യെമനിലെ അറബ് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യാഴാഴ്ച അറിയിച്ചു. ഇതിനുപുറമെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ മറ്റൊരു ഡ്രോൺ കൂടി സഖ്യസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. മുൻദിവസങ്ങളിൽ മദീന, കിഴക്കൻ പ്രവിശ്യകൾ എന്നിവ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകളും തെക്കൻ പ്രവിശ്യ ലക്ഷ്യമാക്കി തൊടുത്തുവിട്ട മറ്റൊരു ഡ്രോണും സഖ്യസേന പ്രതിരോധിച്ച് തകർത്തിരുന്നു. മേഖലയിൽ സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles