സൗദിയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ തിരിച്ചെത്തിക്കാൻ ശ്രമം ശക്തമാക്കി ഇന്ത്യ; വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി

ന്യൂഡൽഹി: യെമനിലെ ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെടുകയും സൗദിയിൽ കുടുങ്ങുകയും ചെയ്ത ഇന്ത്യൻ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് നടത്തിയ വിമാനങ്ങളിലായി കുടുങ്ങിക്കിടന്ന 3,000-ത്തോളം ഉംറ തീർത്ഥാടകരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലൂടെ അറിയിച്ചു. പതിവായി മടങ്ങുന്ന പതിനായിരത്തിലധികം തീർത്ഥാടകർക്ക് പുറമെയാണിത്.

തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും അടിയന്തര സഹായങ്ങൾക്കുമായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പ്രാദേശിക എയർലൈനുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും സഹകരിച്ചാണ് എംബസി പ്രവർത്തിക്കുന്നത്. എയർപോർട്ടുകളിലെ അനിശ്ചിതത്വവും സർവീസ് റദ്ദാക്കലുകളും കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യേക യാത്രാ നിർദ്ദേശങ്ങളും (Travel Advisory) പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles