അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്; പി. ജയരാജൻ ഉൾപ്പെടെ 18 പേരെ വെറുതെവിട്ടു

കൊച്ചി: എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ ഏഴ് പ്രതികൾക്ക് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി പി.വി. മനോഹരൻ, 10-ാം പ്രതി എം.പി. ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ.വി. സജിത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി എം.വി. പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. രണ്ടാം പ്രതി പി. ഗണേശൻ, നാലാം പ്രതി വിജേഷ്, അഞ്ചാം പ്രതി കെ. പ്രകാശൻ, ആറാം പ്രതി വി. ഉമേശൻ, എട്ടാം പ്രതി സി. ലതീഷ്, 11-ാം പ്രതി സി.എൻ. മോഹനൻ, 13-ാം പ്രതി എൻ. നിധിൻ, 17-ാം പ്രതി സുധാകരൻ, 18-ാം പ്രതി എൻ.പി. നവീൻ, 19-ാം പ്രതി ശ്യാംജിത്, 21-ാം പ്രതി കെ.വി. ഷാജി, 22-ാം പ്രതി പ്രകാശൻ മുതുവാനി, 23-ാം പ്രതി അജയകുമാർ, 24-ാം പ്രതി പി. രാജീവൻ, 29-ാം പ്രതി കെ. ബാബു, 30-ാം പ്രതി യു.വി. വേണു, 32-ാം പ്രതി പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

Related Articles

- Advertisement -spot_img

Latest Articles