ഒമാൻ സന്ദർശനത്തിനിടെ ഖത്തർ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

മസ്‌കറ്റ്: ഒമാൻ സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഖത്തർ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും വിശദമായി ചർച്ച ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി മേഖലയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയ്ക്ക് പുറത്തുള്ള ശക്തികളുടെ അസ്ഥിരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന നടപടികളെ ചെറുക്കുന്നതിനായി പ്രാദേശിക രാജ്യങ്ങൾക്കിടയിൽ നിരന്തരമായ കൂടിയാലോചനകൾ അനിവാര്യമാണെന്ന് അരാഗ്ചി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles