അഹമ്മദാബാദ് വിമാനാപകടം; മുഴുവൻ യാത്രക്കാരും മരണപെട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്‌ത വിമാനം ഒരു കിലോമീറ്റർ ദൂരം താണ്ടുന്നതിന് മുന്നേ തകർന്ന് വീഴുകയായിരുന്നു.

എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു അപകടത്തിൽ പെട്ടത്. ജനവാസമേഖലയിലായിരുന്നു വിമാനം തകർന്നു വീണത്. ദീർഘയാത്രയായതിനാൽ ഇന്ധനം അധികമായി സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ വ്യാപ്‌തി കൂടാൻ കാരണമായി. സംഭവത്തിൽ പ്രധാനമന്ത്രിയും രാഷ്ടപതിയും ദുഃഖം അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles