ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ വിളംബരം; ഗസയിൽ 50 ദമ്പതികളുടെ സമൂഹ വിവാഹം നടന്നു

ഗസ സിറ്റി: മാസങ്ങളായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിലും പലായനങ്ങളിലും ഉലഞ്ഞ ഗസയിൽ അതിജീവനത്തിന്റെ പുതുവെളിച്ചമായി കൂട്ടവിവാഹം സംഘടിപ്പിച്ചു. തുർക്കിഷ് സന്നദ്ധ സംഘടനയായ ഐ.എച്ച്.എച്ചിന്റെ (IHH Humanitarian Relief Foundation) നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ 50 ഫലസ്തീൻ ദമ്പതികളാണ് പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. ബോംബാക്രമണങ്ങളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ദുരിതാശ്വാസ ക്യാമ്പുകളിലെ ടെന്റുകൾക്കിടയിലും നടന്ന ഈ ചടങ്ങ് ഗസയിലെ ജനങ്ങളുടെ മനക്കരുത്തിന്റെ അടയാളമായി മാറി. തങ്ങളുടെ ജീവിതം തകർത്ത യുദ്ധത്തിനിടയിലും സ്നേഹവും സന്തോഷവും വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ വിവാഹമെന്ന് പങ്കെടുത്ത നവവധൂവരന്മാർ പറഞ്ഞു.

ഭക്ഷ്യക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നേരിടുന്ന ഗസയിൽ ഇത്തരം ചടങ്ങുകൾ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മാസങ്ങളോളം ടെന്റുകളിൽ കഴിയേണ്ടി വന്നവർക്കും ഉറ്റവരെ നഷ്ടപ്പെട്ടവർക്കും ഈ വിവാഹ ചടങ്ങ് ഒരു വേള ദുഃഖങ്ങൾ മറക്കാനുള്ള അവസരമായി. ചടങ്ങിൽ പങ്കെടുത്തവർ പലസ്തീൻ, തുർക്കി പതാകകൾ വീശിയും പരമ്പരാഗത ഗാനങ്ങൾ ആലപിച്ചും സന്തോഷം പങ്കിട്ടു. അതികഠിനമായ സാഹചര്യങ്ങളിലും സ്നേഹത്തിന് നിലനിൽപ്പുണ്ടെന്നും ഗസയിലെ ജനങ്ങൾ തളരാൻ തയ്യാറല്ലെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ കൂട്ടവിവാഹത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകർ വ്യക്തമാക്കി. നേരത്തെ ഏപ്രിൽ മാസത്തിലും സമാനമായ രീതിയിൽ മുന്നൂറോളം ദമ്പതികളുടെ വിവാഹം ഗസയിൽ നടന്നിരുന്നു

 

Related Articles

- Advertisement -spot_img

Latest Articles