21.7 C
Saudi Arabia
Wednesday, March 25, 2026
spot_img

അരീക്കോട് കീഴുപറമ്പ് സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: മലപ്പുറം കീഴുപറമ്പ് സ്വദേശി ജിദ്ദയിൽ മരണപെട്ടു. കീഴുപറമ്പ് മനന്തല കോലത്ത് അബ്ദുൽസലാമാണ് (60) മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ജിദ്ദ ജർമ്മൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ദീർഘകാലമായി ജിദ്ദ അൽ സലമയിൽ താമസിച്ചു വരികയായിരുന്നു.

പിതാവ്: മനന്തല കോലോത്ത് മുഹമ്മദ്. മാതാവ്: മനന്തല കാരണത്ത് ഫാത്തിമ, ഭാര്യ: മുനീറ, മക്കൾ: ഷംസില, ഷംസീറ, സുൽഫിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, ഷഫീഖ്. സഹോദരങ്ങൾ: റഹ്മത്തുല്ല, അബ്‌ദുൽ കരീം, നൗഷാദ്. സഹോദരിമാർ: മറിയുമ്മ, റുഖിയ്യ, ഉമ്മുസൽമ, മൈമൂന, ഖൈറുന്നീസ,
ഷാജിറ

കെഎംസിസി ജിദ്ദ വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ മരണാന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles