റിയാദ്: ഐസിഎഫ് സൗദി നാഷണൽ പുറത്തിക്കിയ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്‌തു. വെള്ളിയാഴ്‌ച റിയാദ് ഡിമോറ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഐസിഎഫ് നാഷണൽ ഹ്യുമൺ അഫേഴ്‌സ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുസലാം വടകര ചാപ്റ്റർ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുസലാം പാമ്പുരുത്തിക്ക് കോപ്പി നൽകി.
സൗദി നാഷണൽ സംഘടനാകാര്യ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, നാഷണൽ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാൻ പാഴൂർ, നാഷണൽ മോറൽ എഡ്യൂക്കേഷൻ സെക്രട്ടറി ഉമർ പന്നിയൂർ, നാഷണൽ പിആർ ആൻഡ് മീഡിയ സെക്രട്ടറി അഷ്‌റഫലി, റിയാദ് റീജിയൻ ഹ്യുമൺ അഫേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ സഖാഫി ബദിയ, റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം സംബന്ധിച്ചു.



