മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം; 20 കോടി രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു.

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതിയായ മോൻസൺ മാവുങ്കലിൻ്റെ കൊച്ചി കലൂരിലെ വാടക വീട്ടിൽ മോഷണം നടന്നതായി പരാതി. 20 കോടി രൂപയോളം വിലമതിക്കുന്ന സാധനങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്.

കോടതിയുടെ അനുമതിയോടെ സാധനങ്ങൾ എടുക്കുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ ഒരു ഭാഗം പൊളിച്ച നിലയിൽ കണ്ടത്. പുരാവസ്‌തു മ്യൂസിയം പോലെ സൂക്ഷിച്ചിരുന്ന ഈ വാടക വീട്ടിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്.

മോഷണം നടത്തിയവർ സി.സി.ടി.വി. സംവിധാനങ്ങൾ പൊളിച്ചുമാറ്റിയാണ് അകത്ത് കടന്നതെന്നും രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയിൽ വീടിന് കേടുപാടുകൾ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. നിലവിൽ പരോളിലാണ് മോൻസൺ. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

 

Related Articles

- Advertisement -spot_img

Latest Articles