24.5 C
Saudi Arabia
Monday, February 23, 2026
spot_img

വന്ദേഭാരത് എക്‌സ്‌പ്രസ് ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം; പ്രതിഷേധം ശക്തം

കൊച്ചി: കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-കെ.എസ്.ആർ. ബെംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ സ്‌കൂൾ വിദ്യാർഥികളെക്കൊണ്ട് ആർ.എസ്.എസ്. ഗണഗീതം ആലപിച്ചത് വിവാദമായി. ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം ചൊല്ലുന്നതിൻ്റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ അവരുടെ ഔദ്യോഗിക ‘എക്സ്’ (പഴയ ട്വിറ്റർ) പേജിൽ ‘ദേശഭക്തി ഗാനം’ എന്ന പേരിൽ പങ്കുവെച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

പൊതുസ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗീയ രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി. ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചു. വിവാദം ശക്തമായതോടെ ദക്ഷിണ റെയിൽവേ ഈ വീഡിയോ പോസ്റ്റ് മണിക്കൂറുകൾക്കകം നീക്കം ചെയ്‌തു. ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്‌പ്രസ് ഇപ്പോൾ തൃശൂർ, പാലക്കാട് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പോടുകൂടി സർവീസ് ആരംഭിച്ചിട്ടുണ്ട്..

 

Related Articles

- Advertisement -spot_img

Latest Articles