28.8 C
Saudi Arabia
Monday, February 23, 2026
spot_img

കെഎംസിസി ഈസ്റ്റേൺ കമ്മറ്റി പ്രസിഡന്റ് രാജി വെച്ചിട്ടില്ല, വിശദീകരണവുമായി കെ എം സി സി.

ദമാം : സൗദി കെഎംസിസി യുടെ കീഴ്ഘടകമായ കെഎംസിസി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റിയിൽ നിന്നും പ്രസിഡന്റ് മുഹമ്മദ്‌ കുട്ടി കോടൂർ സ്ഥാനം രാജിവെച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെ എം സി സി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജി സന്നദ്ധത അറിയിച്ചുരുന്നുവെങ്കിലും കമ്മറ്റി രാജി സ്വീകരിച്ചില്ലന്ന് കെ എം സി സി സൗദി നാഷണൽ ട്രഷറർ കാദർ ചെങ്ങള അറിയിച്ചു.

ഇന്നലെ കൂടിയ കിഴക്കൻ മേഖലാ കമ്മിറ്റിയുടെ പ്രവർത്തക സമിതിയിൽ മുഹമ്മദ്‌ കുട്ടി കോടൂർ രാജി വെച്ചതായി നേരത്തെ വാർത്ത ഉണ്ടായിരുന്നു.

ജുബൈൽ സംഘടനാ വിഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രൊവിൻസ് കമ്മറ്റി യോഗത്തിൽ തർക്കമുണ്ടായെന്ന വാർത്തയും തെറ്റാണെന്ന് കാദർ ചെങ്ങള അറിയിച്ചു.

ജുബൈലോത്സവത്തിൽ പങ്കെടുക്കാൻ നേരത്തെ ജുബൈലിൽ എത്തിയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രശ്നം രമ്യമായി പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles