ഗോള്‍ഡന്‍ വിസക്ക് പിന്നാലെ 10 വര്‍ഷത്തെ ബ്ലൂ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: പരിസ്ഥിതി സംരക്ഷണ മേഖലയിലെ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് യുഎഇ 10 വര്‍ഷത്തെ ബ്ലൂ റസിഡന്‍സി വിസ നല്‍കുന്നു. അബുദാബിയിലെ ഖസ്ര്‍ അല്‍ വതനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ വിസക്ക് അംഗീകകാരം നല്‍കി.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2024 സുസ്ഥിരതയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ചാണ് ബ്ലൂ റസിഡന്‍സി വിസയെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സുസ്ഥിരതയും സമ്പദ്വ്യവസ്ഥയും മറ്റു പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്ക് ബ്ലൂ വിസ അനുവദിക്കും.

പരിസ്ഥിതിയുടെയും ദേശീയതയുടെയും സുസ്ഥിരതയുമായി ബന്ധപ്പെട്ടാണ് രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിസയുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles