27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

കാലഹരണപ്പെട്ട മല്‍സ്യങ്ങളുടെ വില്‍പന റിയാദില്‍ 13 പേര്‍ അറസ്റ്റില്‍

റിയാദ്: കാലഹരണപ്പെട്ട മല്‍സ്യങ്ങളുടെ വില്‍പന നടത്തിയ 13 പേരെ റിയാദില്‍ അറസ്റ്റ് ചെയ്തു. വാണിജ്യ സ്ഥാപനത്തിന്റെ മറവില്‍ കാലഹരണപ്പെട്ട സമുദ്രോല്‍പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്നു ഇവര്‍. 13 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

മറ്റ് ഏജന്‍സികളുടെ സഹകരണത്തോടെ വാണിജ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട സാധനങ്ങള്‍ പിടികൂടിയത്. മത്സ്യം, ചെമ്മീന്‍, ഞണ്ടുകള്‍ തുടങ്ങി 264 ടണ്‍ സമുദ്രവിഭവങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളില്‍ അജ്ഞാതമായ കടല്‍വിഭവങ്ങളും ഇറക്കുമതി ചെയ്ത വസ്തുക്കളും ഉള്‍പ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിച്ച 800,000 കണ്ടെയ്‌നറുകളും പിടിച്ചെടുത്തു. ഇറക്കുമതി ചെയ്യുന്ന  ഉല്‍പന്നങ്ങളുടെ കാലഹരണ തീയതിയില്‍ കൃത്രിമം കാണിക്കുകയും പുതിയ തീയതി പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് കണ്ടെത്തി.

റിയാദ് റീജിയന്‍ പോലീസ്, സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, റിയാദ് റീജിയന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ടീമാണ് പരിശോധന നടത്തിയത്. സെന്‍ട്രല്‍ റിയാദിലെ അല്‍-മുറബ്ബയുടെ സമീപം സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ ആസ്ഥാനവും അല്‍-സുലെയിലെ വെയര്‍ഹൗസും മന്ത്രാലയം അടച്ചു പൂട്ടി. കമേഴ്സ്യല്‍ ഫ്രോഡ് വിരുദ്ധ നിയമത്തിലെയും മറച്ചുവെക്കല്‍ വിരുദ്ധ നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പിടിച്ചെടുത്ത സാധനങ്ങളെല്ലാം നശിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles