12.8 C
Saudi Arabia
Friday, March 27, 2026
spot_img

ബിഹാർ തിരഞ്ഞെടുപ്പ് 2025; എൻ.ഡി.എക്ക് ഉജ്ജ്വല വിജയം, നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025-ൻ്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ.) ഉജ്ജ്വല വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തി. സംസ്ഥാനത്തെ 243 സീറ്റുകളിൽ 122 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ആദ്യഘട്ടത്തിൽ മഹാസഖ്യം (ആർ.ജെ.ഡി., കോൺഗ്രസ്, ഇടതുപക്ഷം) ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും, അവസാന ലാപ്പിൽ എൻ.ഡി.എ. വൻ ഭൂരിപക്ഷം ഉറപ്പിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവും ബി.ജെ.പി.യും ചേർന്ന സഖ്യം 190-ഓളം സീറ്റുകളുടെ ലീഡോടെ ചരിത്രവിജയമാണ് നേടിയത്. ഇതോടെ നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിയായി അധികാരത്തിലെത്താൻ ഒരുങ്ങുകയാണ്. അതേസമയം, തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യം 40-നും 50-നും ഇടയിൽ സീറ്റുകളിൽ ഒതുങ്ങി.

 

Related Articles

- Advertisement -spot_img

Latest Articles