പാലത്തായി പോക്സോ കേസ്: ബി.ജെ.പി. നേതാവ് പത്മരാജന് ജീവപര്യന്തം തടവ്

തലശ്ശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂർ പാലത്തായി പോക്സോ കേസിൽ, ബി.ജെ.പി. നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവ്. തലശ്ശേരി സ്പെഷൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ, ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട്ടെ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ (നവംബർ 14, 2025) കണ്ടെത്തിയിരുന്നു.

പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. 2020 ജനുവരിക്കും ഫെബ്രുവരിയിലുമായി നടന്ന സംഭവത്തിൽ, കേസിൻ്റെ അന്വേഷണത്തിൽ തുടക്കം മുതൽ അട്ടിമറി ആരോപണങ്ങൾ ഉയർന്നിരുന്നു. വിവിധ അന്വേഷണ സംഘങ്ങൾ കേസ് കൈകാര്യം ചെയ്തിരുന്നു. കേസിൻ്റെ വിചാരണ 2024 ഫെബ്രുവരി 23-നാണ് തുടങ്ങിയത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ഉൾപ്പെടെ 40 സാക്ഷികളെയും 77 രേഖകളും 14 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Related Articles

- Advertisement -spot_img

Latest Articles