അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്തക്രിയ ചെയ്ത ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയെറ്റ് പ്രൊഫസര്‍  ഡോക്ടര്‍ ബിജോണ്‍ ജാേണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ചതത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്തക്രിയ ചെയ്തതിനെതിരെ കുടുംബം  കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അശ്രദ്ധയോടെ ശസ്തക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനി നാലു വയസ്സുകാരിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. വ്യാഴാഴ്ച രാവിലെയാണ്് കുട്ടി ശസ്ത്രക്രിയക്ക് മെഡിക്കല്‍ കോളേജിലെത്തുന്നത്. നാവിന് അത്‌വരെ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും കുടുംബം പറഞ്ഞു. കുട്ടി കരഞ്ഞപ്പോഴാണ് അസുഖം ശ്രദ്ധയില്‍ പെട്ടതെന്നും ഉടനെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നും ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നതത്തിന്റെ കാരണമെന്നും സൂപ്രണ്ടന്റ് നേരത്തേ വിശദീകരണം നല്‍കിയിരുന്നത്. കുട്ടിക്ക് നാവിന് പ്രശ്‌നമൊന്നുനില്ലെന്നും ഇത് വരെ ഡോക്ടറെ കാണുകയോ ചികില്‍സിക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബവും വിശദിതരിച്ചിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles