വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സക്ക് ശേഷം വീണ്ടും പ്രചാരണത്തിൽ

ഇടുക്കി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് വളർത്തുനായയുടെ കടിയേറ്റു. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് സ്ഥാനാർഥിയായ ജാൻസി വിജുവിനാണ് വോട്ടഭ്യർത്ഥിച്ചെത്തിയ വീട്ടിൽ വെച്ച് കടിയേറ്റത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ബൈസൺവാലി ഇരുപതേക്കറിലാണ് സംഭവം. പ്രവർത്തകർക്കൊപ്പം വോട്ട് തേടി ഒരു വീട്ടിലേക്ക് കയറുന്നതിനിടെ, കൂട്ടിൽ നിന്ന് അഴിഞ്ഞു നടന്ന നായ പാഞ്ഞെത്തി ജാൻസിയുടെ കാലിൽ കടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന പ്രവർത്തകർ ഉടൻ തന്നെ സ്ഥാനാർഥിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രാഥമിക ചികിത്സകൾക്ക് ശേഷം പതറാതെ ഉച്ചകഴിഞ്ഞ് തന്നെ ജാൻസി വീണ്ടും പ്രചാരണരംഗത്തേക്ക് തിരിച്ചെത്തി.

Related Articles

- Advertisement -spot_img

Latest Articles