26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിൻറെ മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ സ്വർണ്ണപ്പാളികൾ കടത്തിയ കേസിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ പ്രത്യേക അന്വേഷണ സംഘം. കേസിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് ജയറാമിന്റെ സാന്നിധ്യത്തിൽ പൂജകൾ നടത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് പോറ്റിയുമായുള്ള ബന്ധം, സ്വർണ്ണപ്പാളികളുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജയറാമിൻ്റെ മൊഴിയെടുക്കാൻ എസ്.ഐ.ടി. സമയം തേടിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ പോലുള്ള പ്രമുഖരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഈ വിവാദത്തിൽ താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റിലും പങ്കുചേർന്നിട്ടില്ലെന്നും, പണമിടപാടുകൾ നടത്തിയിട്ടില്ലെന്നും ജയറാം നേരത്തെ പ്രതികരിച്ചിരുന്നു. കേസിൻ്റെ നിർണ്ണായക വഴിത്തിരിവായേക്കാവുന്ന മൊഴിയെടുപ്പ് എത്രയും പെട്ടെന്ന് നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.

Related Articles

- Advertisement -spot_img

Latest Articles