14.8 C
Saudi Arabia
Friday, March 27, 2026
spot_img

തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണം; കേന്ദ്രത്തോട് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. കോഡിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബർ 19-ന് ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയവർക്കെതിരെ ചില ബാങ്കുകൾ നോട്ടീസ് നൽകിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തൊഴിലാളി വിരുദ്ധ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും, കോഡിന്റെ കരട് തയ്യാറാക്കിയത് താൽക്കാലിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles