18.4 C
Saudi Arabia
Monday, March 23, 2026
spot_img

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം; നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു

മലപ്പുറം: നിലമ്പൂർ കോടതിപ്പടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അജ്ഞാതരായ മൂന്നംഗ സംഘം തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെ (ഏകദേശം 1:30) ആയിരുന്നു സംഭവം. ഇന്നലെ രാത്രി വീട്ടുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ട സംഘമാണ് പ്രതികാരമായി കാർ കത്തിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാറിൽ നിന്ന് മദ്യം വാങ്ങി പോവുകയായിരുന്ന മൂന്ന് പേർ വീട്ടുമുറ്റത്ത് ബഹളമുണ്ടാക്കിയത് വീട്ടുകാർ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഘം ഗേറ്റ് തുറന്ന് അകത്തുകടന്ന് മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിൽ ഒന്നിന് മുകളിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. മറ്റ് രണ്ട് കാറുകൾ കത്തിക്കാനും ശ്രമം നടന്നുവെങ്കിലും, ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രതികൾ മുഖം മറച്ചിരുന്നുവെങ്കിലും, പെട്രോൾ പമ്പിൽ നിന്ന് ഇവർ മുഖം മറയ്ക്കാതെ പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles