കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളത്തിന് സമീപം കാണിയാമ്പലിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രണവ് (26), മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. കാണിപ്പയ്യൂരിൽ നിന്ന് ബൈക്കിൽ വരികയായിരുന്ന ഇരുവരും കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ നടന്ന അപകടമായതിനാൽ പെട്ടെന്ന് സഹായമെത്തിക്കാൻ വൈകിയത് ആഘാതം വർദ്ധിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

- Advertisement -spot_img

Latest Articles