തുറാബ് തങ്ങൾക്ക് സ്വീകരണം നൽകി.

മനാമ:’ മനുഷ്യർക്കൊപ്പം എന്ന ശീർഷത്തിൽ ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന കേരളയാത്ര ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ബഹ്റൈനിലെത്തിയ കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് വൈസ് പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരിക്ക് ഐസിഎഫ് നാഷണൽ നേതാക്കളുടെ നേതൃത്വത്തിൽ ബഹ്റൈൻ ഇന്റർനാഷണൽ എയർപ്പോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

ബഹ് റൈൻ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ഐക്യദാർഢ്യ സമ്മേളനം ജനുവരി 16 ന് സൽമാനിയ കെ.സിറ്റി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ ജനുവരി ഒന്നിന് കാസർകോഡ് നിന്നാരംഭിച്ച കേരള യാത്ര അന്നേ ദിവസം തിരുവനന്തപുരത്ത് സമാപിക്കും.

ഐ സി എഫ് നാഷണൽ നേതാക്കളായ കെ. സി. സൈനുദ്ധീൻ സഖാഫി, സൂലൈമാൻ ഹാജി മേപ്പയ്യൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുറസാക്ക് ഹാജി, ശംസുദ്ധീൻ സുഹ് രി, സി എച്ച് അഷ്റഫ് ഹാജി, നൗഫൽ മയ്യേരി, നൗഷാദ് കാസർക്കോഡ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദു റഹീം സഖാഫി വരവൂർ, സി.കെ. അഹമദ് ഹാജി, അബ്ദുൽ സലാം പെരുവയൽ, ജാഫർ ഷരീഫ് നേതൃത്വം. നൽകി.

Related Articles

- Advertisement -spot_img

Latest Articles