18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

ബാധ ഒഴിപ്പിക്കാനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘മുരാരി തന്ത്രി’ ഒളിവിൽ, തിരച്ചിൽ ഊർജിതം

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രശസ്ത ജ്യോത്സ്യൻ രാജൻ ബാബു (മുരാരി തന്ത്രി) വിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം വെണ്ടാറിലാണ് സംഭവം നടന്നത്. അമ്മയോടൊപ്പം ജ്യോത്സ്യനെ കാണാനെത്തിയ പെൺകുട്ടിയെ, അമ്മയെ പുറത്തിരുത്തിയ ശേഷം ഒറ്റക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ ഇയാൾ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു.

സോഷ്യൽ മീഡിയയിൽ റീൽസുകളിലൂടെ ശ്രദ്ധേയനായ രാജൻ ബാബുവിനെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles