22.8 C
Saudi Arabia
Tuesday, March 10, 2026
spot_img

ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഇഫ്ത്താർ

ജിദ്ദ:കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലമായി ജീവകാരുണ്യ,സാമുഹ്യ രംഗത്ത് മഹല്ല് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി മഹല്ല് നിവാസികളെയും നാട്ടുക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. അഷ്‌റഫ് കോമു പരിപാടി ഉൽഘാടനം ചെയ്തു.
യുവതലമുറയെ ആത്മീയ ചിന്തയിലേക്കും,ധാർമ്മിക ജീവിതത്തിലേക്കും വഴി നടത്തേണ്ടുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ലഹരി ഉപയോഗവും, കുത്തഴിഞ്ഞ ലൈംഗികതയും അതിരുകളും പരിധികളും നിയമങ്ങളുമില്ലാത്ത ജീവിത രീതിയും, സാമുഹിക ജീവിതത്തിനും കുടുംബ വ്യവസ്ഥകൾക്കും മാരകമായ പരിക്കാണ് വരുത്തി വെച്ചിരിക്കുന്നത്.

“നിനക്ക് ഒറ്റ ജീവിതമേ ഉള്ളു അത് പരമാവധി ആസ്വദിക്കുക”എന്ന ലക്ഷ്യത്തിൽ ലോകാടിസ്ഥാനത്തിൽ പ്രചരിപ്പിക്കുന്ന യോലോ ക്യാമ്പയിൻ സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരിക്കുയാണനും, സമൂഹം ജാഗത്ര പാലിക്കണമെന്നും റഫീഖ് അലി ഇരിവേറ്റി റമളാൻ സന്ദേശത്തിൽ പറഞ്ഞു.പാണ്ടിക്കാടൻ കബീർ അധ്യക്ഷത വഹിച്ചു. ഫാദിൽ അഹമ്മദ് എരഞ്ഞിക്കൽ ഖിറാഅത്ത് നടത്തി.

റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,ഉസ്മാൻകോയ എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു. സലീം മധുവായി, എ.സി മുജീബ് പാങ്ങ്, ഷാനി അത്തിക്കാവിൽ, പി . പി സാബിർ ബാബു എന്നിവർ ആശംസകൾ നേർന്നു.അസ്‌ക്കർ മൊക്കൻ, എം മുനീർ, സാബിർ പുത്തലത്ത്, കെ. ടി. പി ഷാജി, എം അർഷദ്, ഫസൽ അത്തിക്കാവിൽ, അജ്മൽ കരിമ്പുലാക്കൽ എന്നിവർ നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles