സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം: ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ്

റിയാദ്: ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യൻ എണ്ണ സംസ്കരണ ശാലകൾക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിനും സൗദിക്കെതിരെ പ്രഖ്യാപിച്ച നാവിക ഉപരോധത്തിനും പിന്നാലെ ബാബ് അൽ മന്ദബ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായതായി റിപ്പോർട്ട്. പ്രമുഖ ഡാറ്റാ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ ‘പ്ലർ’ നൽകുന്ന വിവരങ്ങൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കണക്കുകൾ പ്രകാരം ഞായറാഴ്ച കേവലം 11 ചരക്ക് കപ്പലുകൾ മാത്രമാണ് ബാബ് അൽ മന്ദബ് കടലിടുക്കിലൂടെ കടന്നുപോയത്. മാസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിൽ ഏഴെണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഇതിൽ മൂന്നെണ്ണം ചെങ്കടലിലേക്ക് പ്രവേശിച്ചപ്പോൾ നാലെണ്ണം പുറത്തേക്ക് കടക്കുകയായിരുന്നു.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ടെങ്കിലും ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വാരാന്ത്യത്തിൽ പ്രതിദിനം പത്തിൽ താഴെ കപ്പലുകൾ മാത്രമാണ് ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോയതെന്ന് പ്ലർ ഡാറ്റ വ്യക്തമാക്കുന്നു. ശനിയാഴ്ച തങ്ങളുടെ ലൊക്കേഷൻ ട്രാക്കറുകൾ ഓഫാക്കി മൂന്ന് കപ്പലുകളും ഞായറാഴ്ച ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെടെ ഏഴ് കപ്പലുകളുമാണ് ഇവിടെനിന്ന് സഞ്ചരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles