ജയിലിലുള്ള ഭർത്താവിന് ലഹരി എത്തിക്കാൻ ശ്രമം; യുവതി 28 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജയിലിൽ കഴിയുന്ന ഭർത്താവിന് ലഹരിമരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിച്ച വയനാട് സ്വദേശിനിയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നാണ് 28 ഗ്രാം ഹാഷിഷ് ഓയിലുമായി അശ്വതി പോലീസിന്റെ പിടിയിലാകുന്നത്.

വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിക്കുന്ന മറ്റ് തടവുകാർ മുഖേന ഭർത്താവിലേക്ക് ലഹരിമരുന്ന് എത്തിക്കാനായിരുന്നു യുവതിയുടെ പദ്ധതി. ഇതിനായി ഒരു എണ്ണക്കുപ്പിയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച് മുൻകൂട്ടി രഹസ്യവിവരം ലഭിച്ച പോലീസ് ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തുകയും നാൽപ്പത്തിയൊന്നാം വാർഡിന് സമീപത്തുവെച്ച് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles