വാഷിംഗ്ടൺ: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് താൽക്കാലികമായ ഈ വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനും മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയുണ്ടായേക്കാവുന്ന വലിയ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം. അതേസമയം, സമാധാന ചർച്ചകളോട് ഇറാൻ സഹകരിക്കാത്ത പക്ഷം ആക്രമണം പുനരാരംഭിക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.



