സൗദിയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നു വീണു: 14 സ്വദേശികൾ മരണപെട്ടു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള (ഈസ്റ്റേൺ പ്രവിശ്യ) റാസ് തന്നൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് ഉള്ളിലുണ്ടായിരുന്ന 14 പേരും ദാരുണമായി മരണപ്പെട്ടു. സൗദി ഊർജ്ജ മന്ത്രാലയമാണ് രാജ്യത്തെ നടുക്കിയ ഈ വൻ ദുരന്തം ഔദ്യോഗികമായി പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായതെന്നും മരണപ്പെട്ട 14 പേരും സൗദി പൗരന്മാരാണെന്നും ഊർജ്ജ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് സമഗ്രവും വിപുലവുമായ അന്വേഷണം ആരംഭിച്ചതായി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. “ഈ ദാരുണമായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങളുടെ ആഴത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം മന്ത്രാലയം ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും രേഖപ്പെടുത്തുന്നു. സർവ്വശക്തനായ അല്ലാഹു അവർക്ക് കാരുണ്യവും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെയെന്നും അവരെ രക്തസാക്ഷികളായി സ്വീകരിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു,” എന്ന് ഊർജ്ജ മന്ത്രാലയം തങ്ങളുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles