കാത്തിരിപ്പിന് ഒടുവിൽ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമായിത്തുടങ്ങും. ഇതിനുമുൻപ് സാങ്കേതിക കാരണങ്ങളാൽ രണ്ടു തവണ പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചിരുന്നതിനാൽ കടുത്ത ആശങ്കയിലായിരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം.

കഴിഞ്ഞ മാർച്ച് 5 മുതൽ മാർച്ച് 27 വരെയായിരുന്നു സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് വൺ പരീക്ഷകൾ നടന്നത്. ആകെ നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. പരീക്ഷാഫലം അറിയുന്നതിനായി വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക പോർട്ടലുകൾ ഉപയോഗിക്കാവുന്നതാണ്:

http://www.prd.kerala.gov.inhttp://www.result.kite.kerala.gov.in, http://www.keralaresults.nic.in,

വെബ്‌സൈറ്റിൽ പ്രവേശിച്ച് വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാവുന്നതാണ്. സ്കൂൾ വൈസ് ഫലങ്ങളും പോർട്ടലുകളിൽ ലഭ്യമാകും.

 

Related Articles

- Advertisement -spot_img

Latest Articles