ഇറാനുമായുള്ള സ്ഥിതിഗതികൾ അനുകൂലം; ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ കാര്യത്തിൽ കാര്യങ്ങൾ വളരെ അനുകൂലമായാണ് മുന്നോട്ടുപോകുന്നതെന്നും ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നിലവിൽ യു.എസ് സൈന്യത്തിന്റെ കയ്യിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.

“ഇറാന്റെ വിഷയം വളരെ നന്നായി മുന്നോട്ടുപോകുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ നിയന്ത്രണം ഞങ്ങൾക്കാണ്. മറ്റാർക്കുമല്ല, ഞങ്ങൾക്ക് മാത്രമാണ് അവിടെ നിയന്ത്രണമുള്ളത്. നമ്മുടെ നാവികസേന അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്, രാജ്യത്തിന് കാര്യങ്ങൾ വളരെ നന്നായി മുന്നോട്ടുപോകുന്നു,” ട്രംപ് പറഞ്ഞു.

തനിക്ക് ഇറാനെ ഒട്ടും വിശ്വാസമില്ലെന്നും അവരെ അവസാനമായി മാത്രം വിശ്വസിക്കുന്ന ആളാണ് താനെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ തുടർച്ചയായി തന്നോട് അസത്യങ്ങൾ പറയുകയായിരുന്നുവെന്നും, നിലവിൽ ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ അധികാരം അമേരിക്കയ്ക്ക കൈവശമാണെന്നും അവിടെ ഇറാന് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles